Latest Updates

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്. നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിച്ച് പി.എസ്.സി നിയമനങ്ങള്‍ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക,താല്‍ക്കാലിക സ്ഥലമാറ്റങ്ങള്‍ നടത്തി എന്‍.എം.സി.യുടെ കണ്ണില്‍ പൊടിയിടാതെ സ്ഥിരം നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Get Newsletter

Advertisement

PREVIOUS Choice